Breaking News

കഞ്ചാവ് ഉപയോഗം ; രണ്ട് യുവാക്കൾ വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിൽ


വെള്ളരിക്കുണ്ട് : രണ്ട് വിത്യസ്ത സംഭവങ്ങളിലായി കഞ്ചാവ്  ഉപയോഗിക്കവെ രണ്ട് യുവാക്കൾ വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായി. പുന്നക്കുന്ന് - അട്ടക്കാട് റോഡരികിൽ വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിക്കുകയായിരുന്ന പാലാവയൽ സ്വദേശി ആന്റോ (22) പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ പിടിയിലായി. മറ്റൊരു സംഭവത്തിൽ വെസ്റ്റ് എളേരി മോതിരക്കുന്ന് ചെക്ക് ഡാമിന് സമീപം വെച്ച് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ചിറ്റാരിക്കാൽ സ്വദേശി വിമൽ (24) എന്ന യുവാവിനെ പിടികൂടി രണ്ടുപേർക്കെതിരെയും വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.

No comments