കൊന്നക്കാട് കൂളിമടയിൽ മലമാനിനെ വേട്ടയാടിയ കേസിൽ 2 പേർ വനം വകുപ്പിൻ്റെ പിടിയിലായി
വെള്ളരിക്കുണ്ട് : കൊന്നക്കാട് കൂളിമടയിൽ മലമാനിനെ വേട്ടയാടി കഷണങ്ങളാക്കി വിൽക്കുകയും കറിവയ്ക്കുകയും ചെയ്ത കേസിൽ 2 പേർ വനം വകുപ്പിൻ്റെ പിടിയിലായി. ബിജു കെ (43 ), ബിനു എം (36 ) ,എന്നിവരാണ് വനംവകുപ്പിൻ്റെ പിടിയിലായത്.
കൂളിമട എന്ന സ്ഥലത്തു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലാനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി അവശിഷ്ടങ്ങൾ കുഴിച്ചിട്ടു എന്ന രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പ് ജീവനക്കാർ സ്ഥലം പരിശോദിച്ചതിൽ കുഴിച്ചിട്ട രീതിയിൽ മലമാൻ്റെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ ആയിരുന്നു മേൽപറഞ്ഞ രണ്ട് പേർ അറസ്റ്റിൽ ആയത്. പ്രധാന പ്രതികൾ ഇപ്പോൾ ഒളിവിൽ ആണെന്നും അവർക്ക് വേണ്ടി വനംവകുപ്പ് തിരച്ചിൽ നടത്തുകയാണെന്നുംഇനിയും നിരവധി പേരെ അറസ്റ് ചെയ്യാൻ ഉണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
No comments