മയക്ക് മരുന്ന്, ലഹരി, അക്രമ സംഭവങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം ; കാസർകോട് സംയുക്ത ജമാഅത്ത് കമ്മിറ്റി
കാസർകോട് : കുടുംബത്തിന്റെയും സമൂഹത്തിന്റെയും നാടിന്റെയും ഭാവി അപകടത്തിലാക്കുന്ന മയക്ക് മരുന്ന്, ലഹരി, അക്രമ സംഭവങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് കാസർകോട് സംയുക്ത ജമാഅത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു.
സാഹചര്യം അതീവ ഗുരുതരമായി കഴിഞ്ഞിരിക്കുന്നു വെന്നു യോഗം മുന്നറിയിച്ചു. മയക്ക് മരുന്നുൾപ്പെടെയുള്ള സമൂഹിക വിപത്തുകൾ സമൂഹത്തിനെയും നാടിനെയും നശിപ്പിക്കാതെ നോക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നു യോഗം ചൂണ്ടിക്കാട്ടി. കുട്ടികൾ വഴിതെറ്റിപ്പോകാതെ സൂക്ഷികേണ്ടത് രക്ഷിതാക്കളാണ്. ലഹരിക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ പെട്ട ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള ബൃഹദ് യജ്ഞത്തിന് മഹൽ ജമാഅത്തുകൾ തയ്യാറാകണമെന്നും. എല്ലാ മഹല്ല് ജമാഅത്തുകളിലും ബോധവൽക്കരണം നടത്തണമെന്നും യോഗം നിർദേശിച്ചു.
കുട്ടികളെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്വം ആരും മറക്കരുത്.. ലഹരിക്കും അക്രമത്തിനുമെതിരെ നടത്തുന്ന പോരാട്ടത്തിൽ എല്ലാവരും പങ്ക് ചേരണം. നാടിന്റെ രക്ഷയ്ക്കുള്ള പ്രവർത്തനത്തിൽ അധികാരികളോടപ്പം നിൽക്കാൻ കാസർകോട് സംയുക്ത ജമാഅത്ത് സന്നദ്ധത പ്രകടിപ്പിച്ചു.മയക്ക് മരുന്ന് വിതരണത്തിനും ആക്രമങ്ങൾക്കും എതിരെ പോലീസടക്കം സർക്കാറിന്റെ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾക്ക് കാസർകോട് സംയുക്ത മുസ്ലിം ജമാഅ അ ത്ത് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ .എ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സിദ്ധീഖ് നദ്വി ചേരൂർ, അബ്ദുൽ കരീം സിറ്റി ഗോൾഡ്, എം.എ മജീദ് പട്ള, എം.എ.എച്ച് മഹ്മൂദ്, കെ.എ മുഹമ്മദ് ബഷീർ, കെ.എം അബ്ദുൽ റഹ്മാൻ, ടി.എ ശാഫി, ഹമീദ് മിഹ്റാജ്, ഹനീഫ് നെല്ലിക്കുന്ന്, മഹ്മൂദ് ഹാജി, യു. സഹദ് ഹാജി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
No comments