Breaking News

വെള്ളരിക്കുണ്ട് വൈ എം സി എ യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു ബെസ്റ്റ് ടീച്ചർക്കുള്ള അവാർഡ് നേടിയ നിർമ്മലഗിരി എൽ പി സ്കൂളിലെ പി കെ ബിന്ദു ടീച്ചറെ ആദരിച്ചു



വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വൈ എം സി എ  യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു ചടങ്ങിൽ തലശ്ശേരി കോപ്പറേറ്റീവ് മാനേജ്മെന്റ്  ബെസ്റ്റ് ടീച്ചർക്കുള്ള അവാർഡ് നേടിയ നിർമ്മലഗിരി എൽ പി സ്കൂളിലെ പി കെ ബിന്ദു ടീച്ചറെ ആദരിച്ചു .വൈ എം സി എ   പ്രസിഡന്റ് കെ എ സാലു ഉത്ഘാടനം ചെയ്തുകൊണ്ട്  വൈ എം സി എ അംഗം കൂടിയായ പി കെ ബിന്ദു ടീച്ചക്ക് 

പൊന്നാട അണിയിച്ചു . ചടങ്ങിൽ സെക്രട്ടറി സജി പൊയികയിൽ അധ്യക്ഷനായി.ബാബു കല്ലറയ്ക്കൽ ,ജോൺസൺ വിലങ്ങയിൽ ,ജോസ്    പാറത്താനം , ടെസ്സി ഡൊമനിക് പാറത്താനം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ചടങ്ങിൽ തങ്കച്ചൻ തുളുശേരി സ്വാഗതവും         ബാബു പനച്ചിക്കൽ നന്ദിയും പറഞ്ഞു .


 

No comments