ആസിഡ് കഴിച്ചു ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് കൂളിപ്പാറ സ്വദേശി മരണപ്പെട്ടു
വെള്ളരിക്കുണ്ട് : ആസിഡ് കഴിച്ചു ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് കൂളിപ്പാറ സ്വദേശി മരണപ്പെട്ടു. കൂളിപ്പാറ കുമ്പളന്താനം തോമസിന്റെ മകൻ ജോസഫ് തോമസ് (സിബി 63) ആണ് മരണപ്പെട്ടത്.കൂളിപ്പാറയിൽ വ്യാപാരസ്ഥാപനം നടത്തി വരികയായിരുന്നു. മിനിയാന്ന് വീടിനോട് ചേർന്നുള്ള കടയിൽ വെച്ച് ആസിഡ് കഴിക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെടുകയുമായിരുന്നു. ഭാര്യ ലിസി , മക്കൾ - നീതു, നിധിൻ ( കായിക അദ്ധ്യാപകൻ, പലവായൽ സ്കൂൾ )
No comments