മാങ്ങ പറിക്കുന്നതിനിടയിൽ ഗൃഹനാഥൻ വീണു മരിച്ചു
നീലേശ്വരം : മാങ്ങ പറിക്കുന്നതിനിടയിൽ ഗൃഹനാഥൻ വീണു മരിച്ചു. ചിറപ്പുറം ജമാഅത്ത് പള്ളിക്ക് സമീപത്തെ എൻ പി ഇബ്രാഹിം (70) ആണ് മരണപ്പെട്ടത് .ഇന്നലെ ഉച്ചയോടെ വീട്ടുപറമ്പിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീഫാത്തിമ. മക്കൾ: ഷബാന, ഷിഹാബ്. മരുമക്കൾ: റിയാസ് (പടന്ന, മുബഷീറ (കോട്ടപ്പുറം). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൽ കരീം, അബൂബക്കർ, അബ്ദുൽ റസാക്ക്, അസൈനാർ, റഫീഖ്, ഷെരീഫ, സൈനബ്,സുബൈദ, നബീസ.
No comments