കെ എസ് എസ് പി എ വനിതാ ഫോറം പ്രവർത്തകർ സമരമുഖത്തുള്ള ആശാവർക്കർമാരെ പിന്തുണച്ച് ഐക്യദാർഢ്യ റാലിയും, അന്താരാഷ്ട്ര വനിതാദിനവും ആചരിച്ചു
വെള്ളരിക്കുണ്ട് : കെ എസ് എസ് പി എ വനിതാ ഫോറം പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , സമരമുഖത്തുള്ള ആശാ വർക്കർമാരെ പിന്തുണച്ച് ഐക്യദാർഢ്യ റാലിയും, അന്താരാഷ്ട്ര വനിതാദിനവും ആചരിച്ചു. കെ പി സി സി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു വനിതാ ഫോറം നിയോജക മണ്ഡലം പ്രസിഡണ്ട് ഷേർളി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടി കെ എവുജിൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ബി റഷീദ, മാത്യു സേവ്യർ, ജോസുകുട്ടി അറയ്ക്കൽ മോളിക്കുട്ടി പോൾ, റോസിലി കെ എ, തങ്കമ്മ പി ജെ. ടി ഒ ത്രേസ്യ,പി റ്റി മേരി,സാലിമ്മ ജോസഫ്, റോസമ്മ ചാക്കോ, പി ലളിത,എൽസി എ എ സൂസമ്മ വി ൽ പ്രസംഗിച്ചു.അനു തോമസ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു.വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ആധ്യാപക ശ്രേഷ്ഠ കെ എം സാറാമ്മ ടീച്ചറെ ആദരിച്ചു . വനിതകളുടെ വിവിധ കലാ പരിപാടികളോടെ വനിതാ ദിനാഘോഷം സമാപിച്ചു.
No comments