ഗ്രീൻ ചന്ദ്രഗിരി ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് നേതൃത്വത്തിൽ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും സംരംഭകത്വ വികസന പരീശിലന ക്ലാസ്സും സംഘടിപ്പിച്ചു ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വിതരണോത്ഘാടനം നിർവഹിച്ചു
വെള്ളരിക്കുണ്ട് : ഗ്രീൻ ചന്ദ്രഗിരി ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് നേതൃത്വത്തിൽ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും .സംരംഭകത്വ വികസന പരീശിലന ക്ലാസ്സും സംഘടിപ്പിച്ചു.ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് ബാനം മുഖ്യാതിഥിയായി.
കർഷക ശാക്തികരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കാർഷിക ഉല്പന്നങ്ങൾ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്തു കർഷകരു വരുമാനം ഇരട്ടിയാക്കുക എന്ന ഉദ്യേശലക്ഷ്യത്തോടെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ നാർഡിന്റെ സാമ്പത്തിക സഹായത്താൽ ചെറുവത്തൂർ പയ്യങ്കിയിൽ രജിസ്റ്റർ ചെയ്തു പിരിമേഡ് ഡവലപ്പ്മെന്റ് സൊസൈറ്റി CBBO ആയി സഹകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രീൻ ചന്ദ്രഗിരി ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം. കല്ലുമ്മക്കായ് അച്ചാർ, ദ്രാക്ഷാമൃതം, തേൻ, കറി മസാലകൾ, കാർഷിക നഴ്സറിച്ചെടികൾ ഉൾപ്പെടെ പത്തൊമ്പതോളം കാർഷിക മൂല്യവർദ്ധിന് ഉല്പനങ്ങൾ വിപണനം നടത്തി വരികയാണ് കമ്പനി.
കമ്പനിയുടെ രണ്ടാം ഘട്ട ഓഹരി സർട്ടിഫിക്കേറ്റ് വിതരണോദ്ഘാടനം ബളാൽ പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു . ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും പങ്കെടുത്ത പരിപാടിയിൽ കമ്പനി ഓഹരി ഉടമകളും കർഷകരും പങ്കെടുത്തു .
No comments