മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി കാസർഗോഡ് നെക്രാജെ സ്വദേശി പിടിയിൽ
കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ബുധനാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയില്‍ 6.024 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ പിടികൂടി. നെക്രാജെ ചെന്നടുക്കം സ്വദേശി കെ.മുഹമ്മദ് ഹനീഫിനെയാണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഡി മാത്യുവും സംഘവും പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്രാക്ക്സ്യൂട്ടിന്റെ പോക്കറ്റില്‍ നിന്നും 4.553 ഗ്രാം മെത്താംഫിറ്റമിനും മയക്കുമരുന്ന് വിറ്റ് കിട്ടിയ ഇരുപതിനായിരം രൂപയും കണ്ടെത്തി.
No comments