Breaking News

രണ്ടുലക്ഷം രൂപ വായ്പയുടെ പേരിൽ നിർധന കുടുംബത്തെ ഇറക്കിവിട്ട് ബാങ്കിന്റെ ജപ്തി നടപടി സംഭവം കുന്നുംകൈ പരപ്പച്ചാലിൽ


കുന്നുംകൈ: രണ്ടുലക്ഷം രൂപ വായ്പയുടെ പേരില്‍ വയോധികയും ചെറിയ കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബത്തെ വീട്ടില്‍ നിന്നിറക്കിവിട്ട് കേരള ബാങ്കിന്റെ ജപ്തി നടപടി. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാല്‍ ചേനറ്റാടി തൂക്കപ്പിലാവ് വീട്ടില്‍ ജാനകിയുടെ വീടാണ് ഇന്നലെ ജപ്തി ചെയ്തത്. കര്‍ഷകത്തൊഴിലാളിയായ മകന്‍ വിജേഷ് ഇന്നലെ അമ്മയെ കൂട്ടി ആശുപത്രിയിലേക്ക് പോയതാ യിരുന്നു. തിരിച്ചുവന്നപ്പോഴാണ് ഭാര്യയേയും കുഞ്ഞുങ്ങളെയും പുറത്താക്കി സാധനങ്ങളെല്ലാം പുറത്തു വലിച്ചിട്ട് വീട്പൂട്ടി കേരള ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതായി കണ്ടത്. 

ഏതാനും വര്‍ഷം മുമ്പ് ഒരു റബര്‍ തോട്ടം കടുംവെട്ടിനായി പാട്ടത്തിനെടുക്കാന്‍ വേണ്ടിയാ ണ് വിജേഷ് അന്നത്തെ ജില്ലാ സ ഹകരണ ബാങ്കിന്റെ നീലേശ്വരം ശാഖയില്‍നിന്ന് രണ്ടുലക്ഷം രൂ പ വായ്പയെടുത്തത്. നാലുലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നെങ്കിലും രണ്ടുലക്ഷം മാ ത്രമാണ് അനുവദിച്ചുകിട്ടിയത്. അതുകൊണ്ടുതന്നെ ആവശ്യം കൃത്യമായി നിറവേറിയതുമില്ല. 

കേരള ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ച വീടിനു മുന്നില്‍ നിസഹായയായിരിക്കുന്ന വിജേഷിന്റെ അമ്മ ജാനകി. 

ഇതിനിടയില്‍ വിജേഷ് തെങ്ങില്‍നിന്ന് വീണ് ചികിത്സയിലായതോടെ വായ്പയുടെ തിരിച്ചടവും മുടങ്ങി. ഇപ്പോള്‍ വായ്പ യും പലിശയും ചേര്‍ത്ത് നാലു ലക്ഷത്തോളം രൂപയായി. 

ഇതിനിടയില്‍ ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകുകയും ചെയ്തു. തന്റെയും അമ്മയുടെയും രോഗാവസ്ഥ കാണിച്ച് തിരിച്ചടവിന് ചെറിയൊരു സാവകാശമെങ്കിലും അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും കോ ടതി ഉത്തരവാണെന്നു പറഞ്ഞ് ബാങ്ക് അധികൃതര്‍ കൈമലര്‍ ത്തുകയായിരുന്നുവെന്ന് വിജേ ഷ് പറയുന്നു. വയോധികയായ അമ്മയും ഭാര്യയും രണ്ടു കു ഞ്ഞുങ്ങളുമായി ഇനി എങ്ങോട്ടു പോകുമെന്നറിയാതെ നിസഹായനായി നില്ക്കുകയാണ് വിജേഷ്.

No comments