Breaking News

കോൺഗ്രസ് നേതാവിന് ഒപ്പം സെൽഫി; എൻമകജെ പഞ്ചായത്ത് അംഗത്തെ പുറത്താക്കി ബിജെപി


കാസർകോട്: എൻമകജെ സായ വാർഡ് അംഗം മഹേഷ് ഭട്ടിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അറിയിച്ചു.

ബിജെപി വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡന്റിന്റെ അനുമതിയോടെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ജെ എസ് രാധാകൃഷ്ണ നായിക്കിനൊപ്പം ഉള്ള സമൂഹമാധ്യമ പോസ്റ്റാണ് മഹേഷ് ഭട്ടിനെതിരെ നടപടിയെടുക്കാൻ കാരണമെന്നാണ് അറിയുന്നത്. ഒരു മാസം മുമ്പാണ് ഇരുവരും പഞ്ചായത്ത് ഓഫീസിൽ വച്ച് സെൽഫി എടുത്തത്. ചിത്രത്തോടൊപ്പം അടിക്കുറിപ്പും രാധാകൃഷ്ണ നായിക്ക് പങ്കുവെച്ചിരുന്നു. പോസ്റ്റ് വിവാദമായതോടെ പരസ്യപ്രസ്താവന ഇറക്കാൻ ബിജെപി ആവശ്യപ്പെട്ടെങ്കിലും മഹേഷ് തയ്യാറായില്ല. ബിജെപി പഞ്ചായത്ത് കമ്മിറ്റി നൽകിയ കാരണം കാണിക്കൽ നോട്ടീസിനും മറുപടി നൽകിയില്ല. ഇതേ തുടർന്നാണ് പാർട്ടി നടപടി എടുത്തത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തതോടെ മഹേഷ് ഭട്ട് ഇനി കോൺഗ്രസിൽ ചേർന്നേക്കും എന്നാണ് വിവരം.

No comments