കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്നു പേർ മരിച്ച സംഭവം, അപകടത്തിനു കാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം, ഡിവൈഡർ അശാസ്ത്രീയമാണെന്നും നാട്ടുകാർ, മരിച്ചവരിൽ പിതാവും മകനും
ബേക്കൂര് സ്വദേശി കൃഷ്ണകുമാര്, ബായിക്കട്ട സ്വദേശി വരുണ്, മംഗലാപുരം സ്വദേശി കിഷുന് എന്നിവരാണ് മരിച്ചത്. ഉപ്പിനങ്ങാടി സ്വദേശി രത്തനാണ് ഗുരുതരമായി പരുക്കേറ്റത്. മംഗളൂരുവിലെ ആശുപത്രിയിലാണ് ഇയാള് ചികിത്സയില് കഴിയുന്നത്. ബായിക്കട്ടയില് നിന്നും മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. രാത്രി 10.45 ഓടെ ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് കാര് നിയന്ത്രം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് സൂചന. 50 മീറ്റോളം ദൂരം ഡിവൈഡര് ഇടിച്ച് തകര്ത്ത് കാര് മുന്നോട്ട് പോയതായാണ് സംഭവസ്ഥലത്തു നിന്ന് മനസ്സിലാവുന്നത്.
അപകടത്തെ തുടര്ന്ന് റോഡില് കാറിന്റെ ഭാഗങ്ങള് ചിതറി തെറിച്ചിട്ടുണ്ട്. കാറില് നിന്ന് റോഡിലേക്ക് തെറിച്ചു വീണ് നിലയിലായിരുന്നു മരിച്ച മൂന്ന് പേരും. ഡ്രൈവര് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് കാര് അമിത വേഗതയിലായിരുന്നുവെന്നും റിപ്പോര്ട്ടുകള് പറയുന്നു.
ആറ് വരി ദേശീയ പാത നിര്മ്മാണം പുരോഗിക്കുന്ന സ്ഥലമാണിത്. അതേസമയം, പലയിടത്തും സ്ഥാപിച്ച ഡിവൈഡര് അശാസ്ത്രീയമാണെന്ന് നാട്ടുകാര് ആരോപിക്കുന്നു. ഇത് അപകടങ്ങള്ക്ക് കാരണമാവുന്നതായും അവര് ചൂണ്ടിക്കാട്ടുന്നു.
No comments