ഐഎൻടിയുസി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആർ ടി ഓഫീസ് ധർണ്ണ നടത്തി
കാഞ്ഞങ്ങാട് : കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ഓട്ടോ തൊഴിലാളികൾക്ക് മേലെ കരി നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന സർക്കാരിന്റെ യും, ഗതാഗത മന്ത്രിയുടെയും, കമ്മീഷണറുടെയും തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഐഎൻടിയുസി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർടിഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണയും നടത്തി. ഡിവിഷൻ പ്രസിഡണ്ട് എ കെ കോരന്റെ അധ്യക്ഷതയിൽ കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സിഒ സജി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻജില്ലാ പ്രസിഡണ്ട് വി വി സുധാകരൻ, ജില്ലാ ജനറൽ സെക്രട്ടറി പി വി ബാലകൃഷ്ണൻ,, ജില്ലാ സെക്രട്ടറി അബ്ദുൽ മുത്തലിബ് പടന്ന, യൂണിയൻ ജില്ലാ ട്രഷറർ ബാലകൃഷ്ണൻ ചീമേനി ഐഎൻടിയുസി കാഞ്ഞങ്ങാട്, നിയോജക മണ്ഡലം പ്രസിഡണ്ട് പി വി ചന്ദ്രശേഖരൻ, ഐഎൻടിയുസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞു കൃഷ്ണൻ, എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റി ഭാരവാഹികളായ ചന്ദ്രൻ കല്ലിങ്കാൽ സ്വാഗതവും സലാം കൊത്തിക്കാൽ നന്ദിയും പറഞ്ഞു. ഓഫീസിന് മുന്നിൽ വച്ച് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിന്റെ കോപ്പി കത്തിച്ചുകൊണ്ട് ഐഎൻടിയുസി പ്രവർത്തകർപ്രതിഷേധിച്ചു.
No comments