Breaking News

ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ ഡൽഹിയിൽ സന്ദർശിച്ചു ; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിവേദനം നൽകി

കാസർകോട് : ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്നങ്ങൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വനി കേന്ദ്ര മരാമത്തു മന്ത്രി നിധിൻ ഗഡ്ഗരിയെ അറിയിച്ചു.

കുണിയയിൽ പ്രത്യേക ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ഉപ്പളയിൽ ഫ്ളൈഓവറിന്റെ ദൈർഘ്യം വർദ്ധിപ്പിക്കണമെന്നും ചേരുമ്പയിലും നുള്ളിപ്പാടിയിലും അണ്ടർപാസ് അനുവദിക്കണമെന്നും ഷിറിയയിൽ ഓവർബ്രിഡ്ജും മുളിക്കല്ലിൽ ഫുട്ഓവർ ബ്രിഡ്ജും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിസ്തൃതമായ ദേശീയപാത നിലവിൽ വരുമ്പോൾ നിവേദനത്തിൽ പറഞ്ഞ നിർദ്ദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജനങ്ങൾക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അശ്വിനി കേന്ദ്രമന്ത്രിയെ അറിയിച്ചു.

 

No comments