Breaking News

മോട്ടോർ വ്യവസായ മേഖലയിലെ വിവിധ പ്രശ്നങ്ങളുന്നയിച്ച് മോട്ടോർ കോൺഫഡറേഷൻ ജില്ലാ കമ്മിറ്റി നടത്തിയ വാഹന പ്രചരണജാഥക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി


വെള്ളരിക്കുണ്ട് : മോട്ടോർ വ്യവസായ മേഖലയിലെ വിവിധ പ്രശ്നങ്ങളുന്നയിച്ച് മോട്ടോർ കോൺഫഡറേഷൻ ജില്ലാ കമ്മിറ്റി ജില്ലയിൽ രണ്ടുമേഖലയിൽ വാഹന പ്രചരണജാഥ സംഘടിപ്പിച്ചു. മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ പ്രതിലോമ നിർദ്ദേശങ്ങൾ പിൻവലിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമ പദ്ധതി പ്രഖ്യാപിക്കുക, കോർപ്പറേറ്റുവൽക്കരണ നടപടി ഉപേക്ഷിക്കുക, രാജ്യത്ത് മോട്ടോർ നയം പ്രഖ്യാപിക്കുക, ഇന്ധന വില കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. ഇക്കാര്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ 24ന് പാർലമെന്റിലേക്കും ജില്ലയിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കും നടക്കുന്ന മാർച്ചിനും ധർണയ്ക്കും മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്.

ജാഥ തൃക്കരിപ്പൂരിൽ സിഐടിയു ജില്ലാജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ ഉണ്ണിനായർ പതാക ഏറ്റുവാങ്ങി.  .ജാഥയ്ക്ക് ചെറുവത്തൂർ, നീലേശ്വരം, കാലിച്ചാനടുക്കം, പരപ്പ, വെള്ളരിക്കുണ്ട്, ചുള്ളിക്കര, പെരിയ, പള്ളിക്കര എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വെള്ളരിക്കുണ്ടിൽ നടന്ന ജാഥാ സ്വീകരണപരിപാടിയിൽ ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ബൈജു സ്വാഗതം പറഞ്ഞു .കെ എസ് ശ്രീനിവാസൻ അധ്യക്ഷനായി .  ജാഥാ ലീഡർ സഖാവ് ഉണ്ണി നായർ , ജാഥാ അംഗം എ ആർ ധന്യാവാദ് എന്നിവർ സംസാരിച്ചു.

No comments