കാഞ്ഞങ്ങാട് പുതിയ കോട്ട പള്ളിക്കു സമീപം നിർത്തിയിട്ട കാറുകൾക്കു മുകളിൽ കൂറ്റൻ മരം പൊട്ടി വീണു രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു
കാഞ്ഞങ്ങാട് : പുതിയ കോട്ട പള്ളിക്കു സമീപം നിറുത്തിയിട്ട കാറുകൾക്കുമുകളിൽ കൂറ്റൻ മരം പൊട്ടി വീണു. കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലാണ് മരം പൊട്ടിവീണത്. തലയ്ക്കു പരിക്കേറ്റവരെ ആശുപ്രതിയിലേക്ക് കൊണ്ടുപോയി. പരിക്കു സാരമുള്ളതല്ല. ഫയർഫോഴ്സെത്തി മരങ്ങൾ മറിച്ചുമാറ്റി.
No comments