സമം സാംസ്‌കാരികോത്സവത്തിന് മടിക്കൈ അമ്പലത്തുകരയിൽ തുടക്കമായി സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു
മടിക്കൈ : മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് മടിക്കൈ അമ്പലത്തുകരയില്‍ തുടക്കമായി. സാംസ്‌കാരിക ഘോഷയാത്രയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പരമായും സാമ്പത്തിക പരമായും രാഷ്ട്രീയപരമായുമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഉണ്ടെങ്കിലും സാംസ്‌കാരിക പരമായിട്ടുള്ള സ്വാതന്ത്ര്യം ഇനിയും കൈവരിക്കാനുണ്ട്. സമം പോലുള്ള ഇത്തരം പരിപാടികള്‍ ഇതിന് കൂടുതല്‍ പ്രചോദനമാവുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഗായത്രി വര്‍ഷ പറഞ്ഞു. ജില്ലാ പഞ്ചായത്തും സംസ്‌കാരിക വകുപ്പും സംയുക്തമായ നടത്തുന്ന പരിപാടിയുടെ നാലാമത്തെ വര്‍ഷമാണിതെന്നും സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുന്നതിന് ഇത്തരത്തിലുള്ള പരിപാടികള്‍ സഹായകമാകുമെന്നും പരിപാടിയുടെ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സിനിമ-നാടക നടന്‍ പ്രമോദ് വെളിയനാട്, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, വൈസ് പ്രസിഡണ്ട് വി.പ്രകാശന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.സത്യ, ടി.രാജന്‍, രമ പത്മനാഭന്‍, പഞ്ചായത്ത് മെമ്പര്‍ മെമ്പര്‍മാരായ എന്‍.ബാലകൃഷ്ണന്‍, കെ.വി പ്രമോദ്, വേലായുധന്‍, മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ സജിത്ത് സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീന നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധതരത്തിലുള്ള കലാപരിപാടികളും കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മാടന്‍മോക്ഷം എന്ന നാടകവും അരങ്ങേറി.
No comments