Breaking News

മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച പാണത്തൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടു


 പാണത്തൂർ: കഴിഞ്ഞ ഡിസംബർ ഏഴിന് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ച പാണത്തൂർ സ്വദേശിനിയും മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ ചൈതന്യ (21) മരിച്ചു. അതീവ ഗുരുതര നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ  ചികിൽസയിലായിരുന്ന ചൈതന്യ ഇന്നുച്ചയോടെയാണ്  മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അമ്മ: ഓമന , അച്ഛൻ: സദാനന്ദൻ ,സഹോദരൻ: രാംകുമാർ

No comments