ദുബായിൽ കാറപകടത്തിൽ മരിച്ച ചെർക്കള പാടി കാനം സ്വദേശി ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു
കാസർകോട്: ദുബായിൽ കാറപകടത്തിൽ മരിച്ച ചെർക്കള പാടി കാനം സ്വദേശി ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാറപകടമുണ്ടായത്. ശ്രീരാജും രണ്ടുസുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീരാജും പത്തനംതിട്ട സ്വദേശിയും മരിച്ചിരുന്നു. ദുബായിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച രാവിലെ എട്ടുമണിയോടെ നാട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ദുബായിൽ എസി മെക്കാനിക്കായിരുന്നു ശ്രീരാജ്. കഴിഞ്ഞ ജനുവരി അവസാനമാണ് നാട്ടിൽ നിന്നും തിരിച്ചുപോയത്. പരേതനായ വള്ളിയോടൻ കുഞ്ഞമ്പുനായരുടെയും മുങ്ങത്ത് സാവിത്രിയുടെയും മകനാണ്. ശ്രീജേഷ് സഹോദരനാണ്.
No comments