മടക്കര പാലത്തിനടുത്ത് കഞ്ചാവുമായി അതിഥിതൊഴിലാളി പിടിയിൽ
ചെറുവത്തൂർ: മടക്കര പാലത്തിനടുത്ത് അടി നടക്കുന്നതായി വിവരം ലഭിച്ചെത്തിയ പോലീസ് യുവാവിന് നിന്നും കഞ്ചാവ് പിടികൂടി
.മടക്കര വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ്യ രാജ്നഗർ വീരബഞ്ചൻ പൂരിലെ പത്മലോചന ഗിരിയെ (42) ചന്തേര എസ് ഐ കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തു. മടക്കര മൊസോട്ടി ക്വാട്ടേഴ്സ് പരിസരത്ത് വെച്ച് 34 പാക്കറ്റുകളായി സൂക്ഷിച്ച 700 ഗ്രാംകഞ്ചാവ് എസ്.ഐ കെ പി .
സതീഷും സംഘവും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 9.30 മണിക്ക് ഇതരസംസ്ഥാനക്കാർ അടി നടത്തുന്നതായ റിഞ്ഞാണ് പോലീസെത്തിയത്. പോലീസിനെ കണ്ട ഉടൻ ഒരു യുവാവ് ഓടി. പിന്തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പത്മലോചന ഗിരിയെ കീഴ്പെടുത്തിയത്.
No comments