നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
നീലേശ്വരം : 12 ലധികം കേസിലെ പ്രതിയായ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. പടന്നക്കാട് സ്വദേശി കൂമന്‍ വിഷ്ണുവിനെയാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം എസ്.ഐമാരായ അരുണ്‍ മോഹന്‍, കെ.വി രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നീലേശ്വരം പോലീസും ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് ശനിയാഴ്ച രാവിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 10 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
No comments