Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2025 -26 വർഷത്തെ ബഡ്ജറ്റ് അവതരണം നടന്നു വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ബജറ്റ് അവതരണം നടത്തി


പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2025 -26 വർഷത്തെ ബഡ്ജറ്റ് അവതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ ബജറ്റ് അവതരണം നടത്തി. 

806976604 രൂപ വരവും, 806406933 ചെലവും, 569671രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത് ഭവന നിർമാണം 2.65കോടി, ഉൽപ്പാദന മേഖല 1.12കോടി,  സേവന മേഖല 2.06കോടി പശ്ചാത്തല മേഖല 1.07കോടി നീക്കി വെച്ചു

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഹാസ് സിഎം സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി കെ നാരായണൻ (കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) ടികെ രവി (കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )  (ശ്രീജ മനോജ് കൊടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) , ഗിരിജ മോഹൻ (വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

ഫിലോമിന ( ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) എം.രാധാമണി ( ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാരായ പി.വി ചന്ദ്രൻ, രജനി കൃഷ്ണൻ മറ്റ് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു. അക്കൗണ്ടൻ്റ് സന്തോഷ് ചടങ്ങിൽ നന്ദി പറഞ്ഞു. ചടങ്ങിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന പുടംകല്ല് താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.സി.സുകുവിന് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉപഹാരം നൽകി.

No comments