Breaking News

അഖില കേരള വടം വലി മത്സരം സമ്മാന കൂപ്പൺ വിതരണം ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ് ഉത്ഘാടനം ചെയ്തു


മാലോം : കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ മലയോരത്തെ കായിക പ്രേമികളും കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി മത്സരത്തോട് അനുബന്ധിചുള്ള  സമ്മാന കൂപ്പൺ ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ് വിതരണോത്ഘാടനം ചെയ്തു. സ്കറിയ കാഞമലക്ക് ആദ്യ കൂപ്പൺ നൽകി. മാലോം സെന്റ് ജോർജ് ഫോറോനാ വികാരി ഫാ ജോസഫ് തൈക്കുന്നoപുറം, അഖില കേരള വടംവലി മത്സരം സംഘടക സമിതി ചെയർമാൻ ഗിരീഷ് വട്ടക്കാട്ട്,മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മീനാക്ഷി ബാലകൃഷ്ണൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയിംസ് പന്തമ്മക്കൽ,മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം ഹരീഷ് പി നായർ, മുൻ പഞ്ചായത്ത്‌ അംഗങ്ങളായ ടി പി തമ്പാൻ,ജോയ് പെണ്ടാനത്ത്, പഞ്ചായത്ത്‌ അംഗങ്ങൾ ആയ പി സി രഘു നാഥൻ, ബിൻസി ജെയിൻ, മോൻസി ജോയ്, ജെസ്സി ടോമി എന്നിവരും എൻ ഡി വിൻസെന്റ്,വി ജെ ആൻഡ്രൂസ്,ടി കെ എവുജിൻ, സാനി ജോസഫ്,ജോബി കാര്യാവിൽ, വി വി രാഘവൻ, വിനോദ് കുമാർ പി ജി,വിനീത് സി കെ, വിഷ്ണു പ്രസാദ്, വിൻസെന്റ് കുന്നോല, മാർട്ടിൻ ജോർജ് ഓളോമന,ബിജു ചുണ്ടക്കാട്ട്, ജോമേഷ് പി ജെ,ഷിൽജോ കറുമണ്ണിൽ, ഫ്രാൻസിസ് കുഴുപ്പള്ളിൽ എന്നിവർ പങ്കെടുത്തു.

No comments