Breaking News

കാറിൽ എം.ഡി.എം.എയുമായി കാഞ്ഞങ്ങാട് സ്വദേശികളായ മൂന്ന് പേർ പിടിയിൽ


കാഞ്ഞങ്ങാട് : കല്ലൂരാവി ബാവനഗറിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും എം.ഡി.എം.എയുമായി അറസ്റ്റിലായത് കാഞ്ഞങ്ങാട് സ്വദേശികളായ യുവാക്കൾ. മതിലിൽ ഇടിച്ച് തകർന്ന കാറിനുള്ളിൽ നിന്നും 3.180 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെത്തി. ബാവ നഗറിൽ തീർക്വാർട്ടേഴ്സിൽ താമസിക്കുന്ന മുജീബ് റഹ്മാൻ 28, സഹോദരൻ പുഞ്ചാവിയിലെ എം. മുഫീദ് 25, പുഞ്ചാവിയിലെ എം.സുഹൈൽ 26 എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞാണിക്കടവിൽ താമസിക്കുന്ന കുന്നുംകൈ സ്വദേശിയാണ് എം.ഡി.എം തന്നതെന്നു  പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഹോസ്ദുർഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് പിന്നോട്ടെടുത്ത കാർ മതിലിൽ ഇടിക്കുകയായിരുന്നു.


No comments