Breaking News

സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


കാസർകോട് : സ്കൂട്ടറിൽ കടത്തുകയായിരുന്ന 4.183 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബംബ്രാണ വില്ലേജിലെ എം. സുനിൽ കുമാറി(35)നെയാണ് കാസർകോട് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവും അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാത്രി 10.30ന് കോയിപ്പാടി, മാവിനക്കട്ടയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവുമായി സുനിൽ കുമാർ സ്കൂട്ടറിൽ എത്തിയതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രശാന്ത് കുമാർ, സി. അജീഷ്, സി.ഇ.ഒമാരായ ടി.വി അതുൽ, കെ. സതീശൻ, സജ്ന, ഡ്രൈവർ സജീഷ് എന്നിവരും ഉണ്ടായിരുന്നു.

No comments