Breaking News

മാലോത്ത് കസബയുടെ പുസ്തകവണ്ടി പര്യടനം പൂർത്തിയായി


വായന ലഹരിയാകട്ടെ! അക്ഷര വസന്തം വിടരട്ടെ! എന്ന സന്ദേശവുമായി മാർച്ച് 30, 31 തീയതികളിലായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാലോത്ത് കസബയുടെ നേതൃത്വത്തിൽ നടന്ന പുസ്തക വണ്ടി പ്രയാണം പൂർത്തിയായി. 60 കേന്ദ്രങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് അവധിക്കാല വായനയ്ക്കായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പുസ്തക വണ്ടിയിൽ എത്തിച്ചു നൽകിയത്. മികച്ച വായനക്കാർക്ക് ക്യാഷ് പ്രൈസും നൽകുന്നുണ്ട്. ആവേശത്തോടെയാണ് പുസ്തകവണ്ടിയെ കുട്ടികളും രക്ഷിതാക്കളും വരവേറ്റത്. കോട്ടഞ്ചേരി, കമ്മാടി, പാമതട്ട് തുടങ്ങിയ ഉൾപ്രദേശങ്ങളിൽ വരെ പുസ്തക വണ്ടിയെത്തി. മികച്ച പ്രതികരണമാണ് വേറിട്ടതും മാതൃകാപരവുമായ ഈ ഉദ്യമത്തിന് ജനങ്ങളിൽ നിന്ന് ലഭിച്ചത്. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.രാജു കട്ടക്കയം ഫ്ലാഗ് ഓഫ് ചെയ്ത പുസ്തക വണ്ടി പ്രയാണത്തിന് പ്രിൻസിപ്പാൾ മിനി പോൾ, ഹെഡ്മിസ്ട്രസ് രജിത കെ.വി, പി.ടി.എ പ്രസിഡൻ്റ് സാവിത്രി കെ, വൈസ് പ്രസിഡൻ്റ് സനോജ് മാത്യു, എസ്.എം.സി ചെയർമാൻ ദിനേശൻ കെ, ദീപ മോഹൻ, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, റെജി സെബാസ്റ്റ്യൻ, ജോർജ് ജോസഫ്, സുബാഷ് വൈ എസ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

No comments