കിനാനൂർ - കരിന്തളം പഞ്ചായത്ത് 2025 - 2026 വർഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത അവതരിപ്പിച്ചു പാർപ്പിടം,കൂടി വെള്ളം, ശുചിത്വം എന്നിവയ്ക്ക് മുൻഗണന
കരിന്തളം : കിനാനൂർ കരിന്തളം പഞ്ചായത്ത് 2025-26 വാർഷിക ബജറ്റിൽ കുടിവെള്ളം, പാർപ്പിടം, ശുചിത്വം എന്നിവയ്ക്ക് മുന്തിയ പരിഗണന.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ശാന്ത അവതരിപ്പിച്ച ബജറ്റിൽ 43,70, 23290 രൂപ വരവും 41,93,53 630 രൂപ ചിലവും 1 ,76,69660 രൂപ മിച്ചവുമാണ് . കാർഷിക രംഗത്തെ പുരോഗതിക്കായി മുന്തിയ പരിഗണന ഉണ്ട്. ജൈവക്ഷിക്ക് കൃഷിഭവൻ മുഖന്തിരം സബ്സിഡി നൽകുന്നതിന് മുൻ തൂക്കം. എഫ് എച്ച് സി നവീകരണത്തിന് 15 ലക്ഷവും, വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിന് 12 ലക്ഷവും, വനിത ശിശുവികസന പദ്ധതിയിൽ പോഷകാഹാരം നൽകുന്നതിനായി റൈസ് മില്ല് ആരംഭിക്കുന്നതിന് 12 ലക്ഷവും വകയിരിത്തിയിട്ടുണ്ട്. വയോജനങ്ങൾക്ക് ജെറിയാട്രിക് ഫുഡ് നൽകുന്നതിനായി 15 ലക്ഷവും വകയിരിത്തി . ഭവന നിർമ്മാണം ജനറൽ വിഭാഗത്തിന് 29,800000 രൂപയും എസ് സി വിഭാഗത്തിന് 44,50000 രൂപയും എസ് ടി വിഭാഗത്തിന് 72,858000 രൂപയും പ വകയിരുത്തി. കുടുംബശ്രീക്ക് 10% ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. തെറുവ് വിളക്കുകൾക്ക് 15 ലക്ഷവും ഭിന്നശേഷി സൗഹൃദത്തിന് വിവിധ പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പാറക്കോൽ രാജൻ, കെ.പി.നാരായണൻ, സംസാരിച്ചു. അസിസ്റ്റന്റെ സെക്രട്ടറി ടി.വി. ബാബു സ്വാഗതവും സെക്രട്ടറി ഷെജി തോമസ് നന്ദിയും പറഞ്ഞു
No comments