Breaking News

വായനാവസന്തം വീട്ടിലേക്കൊരു പുസ്തകം പരിപാടി ചായ്യോത്ത് എൻ.ജി സ്മാരക വായനശാലയിൽ ആരംഭിച്ചു


കരിന്തളം : സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന വായനാവസന്തം വീട്ടിലേക്കൊരു പുസ്തകം പരിപാടി ചായ്യോത്ത് എൻ.ജി സ്മാരക വായനശാലയിൽ ആരംഭിച്ചു. ചായ്യോത്ത് തേജസ്വിനി റസിഡൻ്റ് അസോസിയേഷനിൽ നടന്ന ചടങ്ങിൽ രമണി ബാലകൃഷ്ണന് പുസ്തകം നൽകി കൊണ്ട് ശശിരേഖ ടീച്ചർ ഉത്ഘാടനം ചെയ്തു. ബിജു പി അധ്യക്ഷം വഹിച്ചു. ടി. വി.രത്നാകരൻ, കെ .വി കൃഷ്ണൻ, പി ബാബുരാജൻ സുധീരകെ. എ എന്നിവർ സംസാരിച്ചു.

No comments