Breaking News

ലഹരിക്കെതിരെ അക്ഷരവെളിച്ചവുമായി മലയോരത്തെ ലൈബ്രറികൾ ; ഈസ്‌റ്റ് എളേരി പഞ്ചായത്ത് സമിതി നേതൃത്വത്തിലാണ് പഞ്ചായത്തിലെ 13 ലൈബ്രറികളിലും ലഹരിക്കെതിരെ അക്ഷരവെളിച്ചം തെളിയിച്ചത്


ചിറ്റാരിക്കാൽ: ലഹരിക്കെതിരെ അക്ഷരവെളിച്ചവുമായി മലയോരത്തെ ലൈബ്രറികൾ. ലൈബ്രറി കൗൺസിൽ ഈസ്‌റ്റ് എളേരി പഞ്ചായത്ത് സമിതി നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് പഞ്ചായത്തിലെ 13 ലൈബ്രറികളിലും ലഹരിക്കെതിരെ അക്ഷരവെളിച്ചം തെളിയിച്ചത്. തുടർന്ന് ഗ്രന്ഥശാല പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിജ്‌ഞയെടുത്തു. പഞ്ചായത്ത്തല ഉദ്ഘാടനം അരിമ്പ എകെജി വായനശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സ‌ിക്യുട്ടീവ് അംഗം കെ.ഗോവിന്ദൻ നിർവഹിച്ചു. താലൂക്ക് കൗൺസിലർ ടി.വി.കുഞ്ഞപ്പൻ അധ്യക്ഷനായി. കെ.അശ്വനി ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. പഞ്ചായത്ത് സമിതി കൺവീനർ പി.ഡി.വിനോദ്, ഗ്രന്ഥശാല പ്രസിഡൻ്റ് കെ.വി.ദാമോദരൻ, സെക്രട്ടറി കെ.ടി.എൻ.രാഘവൻ, കെ.ജനാർദനൻ, രജനി കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു.

കമ്പല്ലൂർ സിആർസി ഗ്രന്ഥശാലയിൽ ലഹരിക്കെതിരെ അക്ഷരവെളിച്ചം തെളിയിച്ചു. പരിപാടി ഈസ്‌റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു‌. ഗ്രന്ഥശാല പ്രസിഡൻ്റ് കെ.പി.ദാമോദരൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പി.വി.സതീദേവി ലഹരിരിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. 

 ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ, കെ.പി.ബൈജു, അമൃത സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

 ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയിൽ നടത്തിയ ലഹരിക്കെതിരെ അക്ഷരവെളിച്ചം ക്യാംപെയിൻ ഈസ്‌റ്റ് എളേരി പഞ്ചായത്ത് അംഗം സിന്ധു ടോമി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി. ലൈബ്രേറിയൻ ആതിര സരിത്ത് ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.ഗോവിന്ദൻ, നേതൃസമിതി കൺവീനർ പി.ഡി.വിനോദ്, ഗ്രന്ഥശാല സെക്രട്ടറി സി.ടി.പ്രശാന്ത്, വനിതാവേദി സെക്രട്ടറി എം.പ്രിയ, നന്ദു ഭാസ്‌കർ, കെ.രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.


കാവുംതല രശ്‌മി പബ്ലിക് ലൈബ്രറിയിൽ നടന്ന ലഹരിവിരുദ്ധ ക്യാംപെയിൻ ഈസ്‌റ്റ് എളേരി പഞ്ചായത്ത് അംഗം സോണിയ വേലായുധൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് ബെന്നി ഫ്രാൻസിസ് അധ്യക്ഷനായി. സെക്രട്ടറി റോഷ്‌നി സെബാസ്‌റ്റ്യൻ ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. ലൈബ്രറിയൻ മിനി അഗസ്റ്റ്യൻ, ജെറോം തോമസ് എന്നിവർ പ്രസംഗിച്ചു. മണ്ഡപം ഗ്രാമീണ വായനശാലയിൽ പ്രസിഡന്റ് ജെസി ടോം ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ഷേർലി ബേബി ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. ലൈബ്രേറിയൻ എം.പി.ലിജി, ഡാർലി സജി എന്നിവർ പ്രസംഗിച്ചു. തയ്യേനി വൈഎംഎ ലൈബ്രറിയിൽ ഈസ്‌റ്റ്‌ എളേരി പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻ കെ.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് പി.ഷാജി ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. സെക്രട്ടറി അലക്സാണ്ടർ, രജന സജിത്ത്, എൻ.പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. 

നെല്ലിക്കാമല മഹാത്മ ലൈബ്രറിയിൽ നടന്ന അക്ഷരവെളിച്ചം പരിപാടി പ്രസിഡന്റ് പി.എസ്.രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിലർ പി.ബി.അശ്വതി, പി.ആർ.സുനി, രേവതി, സുചിത്ര എന്നിവർ നേതൃത്വം നൽകി.


മുനയൻകുന്ന് ജനത വായനശാലയിൽ ലഹരിക്കെതിരെ അക്ഷരവെളിച്ചം തെളിയിച്ചു. സെക്രട്ടി ടി.എ.അൻഷാദ് ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. പ്രസിഡൻ്റ് ഹസൻ റാവുത്തൽ, ബിജോയി കളത്തിൽ, അമ്പിളി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


ചിറ്റാരിക്കാൽ മുനയൻകുന്ന് രക്‌തസാക്ഷി സ്‌മാരക ലൈബ്രറിയിൽ ലഹരിക്കെതിരെ അക്ഷരവെളിച്ചം തെളിയിച്ചു. പ്രസിഡൻ്റ് ടി.ജി.ശശീന്ദ്രൻ, സെക്രട്ടറി മനോജ് മാത്യു, തങ്കച്ചൻ കോട്ടയിൽ, കുട്ടിച്ചൻ ആനിക്കാട്ട്, തോമസ്‌കുട്ടി തെങ്ങുംപള്ളിൽ എന്നിവർ നേതൃത്വം നൽകി.

കൊല്ലാട  ഇഎംഎസ് പഠനകേന്ദ്രം ലൈബ്രറിയിൽ നടത്തിയ ലഹരിക്കെതിരെ അക്ഷരവെളിച്ചം പരിപാടി നീലേശ്വരം അസിസ്‌റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യ്‌തു. ഗ്രന്ഥശാല പ്രസിഡൻ്റ് എൻ.വി.ശിവദാസ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. കെ.വി.രവി, എം.വി.പ്രമോദ് എന്നിവർ പ്രസംഗിച്ചു.

പാലാവയൽ സമഭാവന വായനശാലയിൽ താലൂക്ക് കൗൺസിലർ ടോമി കോട്ടപ്പുറം പ്രതിജ്ഞ ചൊല്ലി. ഗ്രന്ഥശാല പ്രസിഡൻ്റ് ജോസ് ജോസഫ് അധ്യക്ഷനായി.മാത്യു കാവുകാട്ട് പ്രസംഗിച്ചു.

കളിനീർ കിസാൻ ലൈബ്രറിയിൽ പ്രസിഡൻ്റ് ജിജോ കര്യാക്കോസ്, സെക്രട്ടറി എം.ആർ.അനീഷ് എന്നിവർ നേതൃത്വം നൽകി. കടുമേനി പിആർസി ഗ്രന്ഥാലയത്തിൽ ലഹരിക്കെതിരെ അക്ഷരദീപം തെളിച്ചു. സെക്രട്ടറി സി.പി.ശരത്, വിഷ്ണു വിനോജൻ എന്നിവർ നേതൃത്വം നൽകി.

No comments