പരപ്പയിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന ; വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ്
പരപ്പ : പരപ്പയിൽ നടക്കുന്ന പരപ്പ ഫെസ്റ്റിൻ്റെ (ഫിയസ്റ്റ - 2025 ) ഭാഗമായി കരിന്തളം കുടുംബാരോഗ്യത്തിലെ പൊതുജനാരോഗ്യ വിഭാഗം പരപ്പ ടൗണിലെ ഹോട്ടലുകൾ, തട്ടുകടകൾ, കൂൾബാർ, ബേക്കറി, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ മിക്ക സ്ഥാപനങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നതായും, ചില കടകളിൽ പഴകിയ സാധനങ്ങൾ വില്പനയ്ക്കായി വെച്ചിരിക്കുന്നതും കണ്ടെത്തി.
സൂപ്പർ മാർക്കറ്റുകളിൽ നിന്നും, പലചരക്കുകടകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ഉല്പാദന തീയ്യതി നോക്കി ഉപയോഗ യോഗ്യമാണോ എന്ന് ഉറപ്പു വരുത്തണമെന്ന് പരിശോധനയ്ക്ക് ശേഷം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു പൊതു ജനങ്ങൾക്ക് അറിയിപ്പു നൽകി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോഷിൽ പി. സജിത് വി, രാഗേഷ് തീർത്ഥംകര എന്നിവരും പരിശോനയിൽ പങ്കെടുത്തു.
No comments