ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025: ഫാമിലി ടിക്കറ്റ് വിൽപ്പന, പന്തൽ കാൽനാട്ട്, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം എന്നിവ മാർച്ച് 8 ശനിയാഴ്ച നടക്കും
പരപ്പ : 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ പരപ്പയിൽ നടക്കുന്ന മലയോരത്തിൻ്റെ മഹോത്സവമായ ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാർച്ച് 8 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക്
ഫാമിലി ടിക്കറ്റ് ആദ്യ വില്പന ഉദ്ഘാടനം നടക്കും. പരപ്പ - ക്ലായിക്കോട് - കൊട്ടാരം റോഡ് ജംഗ്ഷനിൽ (എൻ.പി ഹാൾ ) വച്ച് നടക്കുന്ന ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാകമ്മറ്റി പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് നിർവ്വഹിക്കും.
തുടർന്ന് വൈകിട്ട് 4 മണിക്ക് ഫെസ്റ്റ് ഓഡിറ്റോറിയം കാൽനാട്ട് കർമ്മം കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി നിർവ്വഹിക്കും.
കൂടാതെ വൈകിട്ട് 5 മണിക്ക് എൻ.പി ഹാളിൽ വച്ച് 'ഫിയസ്റ്റ പരപ്പ' സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും.
വിനോദവും വിജ്ഞാനവും കൗതുക കാഴ്ച്ചകളും നേരിട്ട് അനുഭവിച്ചറിയുവാൻ നാടിനകത്തും പുറത്തു നിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന പരപ്പ ഫെസ്റ്റിനെ നാടിൻ്റെ ഉത്സവമാക്കി തീർക്കാൻ ഏവരുടേയും സാന്നിധ്യവും സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് സംഘാടക സമിതിക്ക് വേണ്ടി ചെയർമാൻ എം. ലക്ഷ്മി, ജനറൽ കൺവീനർ ഏ.ആർ രാജു എന്നിവർ അഭ്യർത്ഥിച്ചു.
No comments