Breaking News

ഫിയസ്റ്റ പരപ്പ ഫെസ്റ്റിൻ്റെ ഭാഗമായി പരപ്പ ടൗണിൽ സ്ഥാപിച്ച 'സംസാരിക്കുന്ന ചായക്കട' ശ്രദ്ധേയമാകുന്നു


പരപ്പ : പരപ്പ സാംസ്കാരിക കൂട്ടായ്മ മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ പരപ്പയിൽ നടത്തുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റിൻ്റെ പ്രചരണാർഥം പരപ്പ ടൗണിൽ സ്ഥാപിച്ച സംസാരിക്കുന്ന ചായക്കടയിലെ കാഴ്ചയും സംഭാഷണവും നാട്ടുകാരിൽ കൗതുകവും വിസ്മയവുമുണർത്തി.നാട്ടുവിശേഷങ്ങൾ പങ്കുവെച്ച് ഫെസ്റ്റിൻ്റെ ഓരോ ദിവസത്തെ കലാപരിപാടികളെക്കുറിച്ച് വിശദീകരിച്ചാണ് ചായക്കടയിലെ ബാലകൃഷ്ണനും ഭാസ്കരനും ജോസും, മമ്മദും ജനങ്ങളെ ആകർഷിക്കുന്നത്.മാർച്ച് 25ന് തുറന്ന ചായക്കട ഏപ്രിൽ 

8നാണ് പൂട്ടുന്നത്. ഫെസ്റ്റിൻ്റെ പ്രചരണം ജനകീയമാക്കുന്നതിനാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പ്രചരണ കമ്മിറ്റി വേറിട്ട പ്രവർത്തനം നടത്തിയത്. 

സംഘാടക സമിതി വർക്കിംഗ് ചെയർമാൻ വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു.ഭൂപേഷ്കെ, രജനികൃഷ്ണൻ, വിജയൻ കോട്ടയ്ക്കൽ, രമ്യ.കെ, സന്ധ്യ രാജൻ, ടി.പി.തങ്കച്ചൻ, 

എ ആർ വിജയകുമാർ രമണി രവി, രമണി ഭാസ്കരൻ, കെ വി തങ്കമണി, ടി.അനാമയൻ, സി.വി മൻമഥൻ, അമൽ തങ്കച്ചൻ എന്നിവർ സംസാരിച്ചു. പ്രചരണ കമ്മിറ്റി കൺവീനർ വിനോദ് പന്നിത്തടം സ്വാഗതവും ജനറൽ കൺവീനർ എ ആർ രാജു നന്ദിയും പറഞ്ഞു.

No comments