Breaking News

ജയചന്ദ്ര ഗാനത്തിൽ അലിഞ്ഞു ചേർന്ന് കോളംകുളം ; പി ജയചന്ദ്രൻ അനുസ്മരണവും കരോക്കെ ഗാനമത്സരവും കോളംകുളത്ത് നടന്നു


പരപ്പ :  കലാകായിക സാംസ്കാരിക മേഖലയിൽ മികച്ചു നിൽക്കുന്ന കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി ഇ എം എസ് വായനശാലയുമായി സഹകരിച്ചുകൊണ്ട് നടത്തിയ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണവും ജയചന്ദ്രൻ പാടിയ സിനിമ ഗാനങ്ങളുടെ കരോക്കെ ഗാനമത്സരവും കോളംകുളത്ത് നടന്നു. ജില്ലയിലെ ഇരുപതോളം മികച്ച ഗായകർ മത്സരത്തിൽ പങ്കെടുത്തത്തിൽ സുഭാഷ് ചേർക്കയം ഒന്നാം സ്ഥാനം നേടി.ശയന ചെമ്മട്ടംവയൽ, ക്രിസ്റ്റിന കോളംകുളം,പ്രസാദ് ചെറുവത്തൂർ, ശിവാനന്ദ് നവോദയ നഗർ,ശ്യാം ആരയി, മൃദുല ആരയി തുടർന്ന് ഓരോ സ്ഥാനങ്ങൾനേടി, വിജയികൾക്ക് ആദ്യകാല പ്രസിഡന്റ്‌ വി കെ വിനോദ് കുമാർ സമ്മാനങ്ങൾ നൽകി. പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി കെ സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. അനിത പ്രസാദ് സ്വാഗതവും എ ആർ സോമൻമാസ്റ്റർ അധ്യക്ഷസ്ഥാനവും അലങ്കരിച്ചു സംസാരിച്ചു. പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കെ മണി, പി എൻ രാജ്‌മോഹൻ എന്നിവരും വീ കെ ഹരീഷ് നന്ദിയും അറിയിച്ചുകൊണ്ട് സംസാരിച്ചു. ഭാവ ഗായകൻ ജയചന്ദ്രൻ പാടിയ ഗാനം കേൾകുവാനായി വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. മൂന്ന് മാസങ്ങളിലായി നടക്കുന്ന നാല്പതാം വാർഷിക പരിപാടികൾ മെയ്മാസത്തിൽ ആണ് അവസാനിക്കുന്നത്. ഏപ്രിൽ 12നു നടക്കുന്ന  നാഷണൽ വോളി നൈറ്റ്‌ മത്സരത്തിലേക്ക് തയാറെടുപ്പുകളിൽ മുഴുകിയിരിക്കുകയാണ് നാട്.മെയ്മാസം നടക്കുന്ന രണ്ട് ദിവസത്തെ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടേ നാടിന്റെ ഉത്സവം സമാപിക്കും.

No comments