കൊല്ലംമ്പാറ - നെല്ലിയടുക്കം -ബിരിക്കുളം റോഡിൻ്റെ ശോചനീയാവസ്ഥക്ക് അടിയന്തിര ഇടപെടലുണ്ടാകണം ; കാറളം വാർഡ് കോൺഗ്രസ് കുടുംബയോഗം
ബിരിക്കുളം : കൊല്ലംബാറ -നെല്ലിടുക്കം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വലിയ കുഴികൾ രൂപാന്തരപ്പെട്ടിട്ടും അനവധി വാഹനങ്ങൾ ദിവസേന അപകടത്തിൽപ്പെട്ടിട്ടും അധികാരികൾ ഈ റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണി നടത്തി റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കാതെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുന്ന ജില്ലാ പഞ്ചാത്ത് ഭരണാധികാരികൾക്കെതിരെഅതിശക്തമായ സമരപരിപാടികളുമായ് മുന്നോട്ട് പോകാൻ കാറളം 5 വാർഡ് മഹാത്മ ഗാന്ധി കുടുംബയോഗം ഉദ്ഘാടനം ചെയ്ത് കിനാനൂർ കരിന്തളം മുൻ മണ്ഡലം പ്രസിഡൻ്റ് ഇ തമ്പാൻ നായർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രവർത്തന മാർഗരേഖയെ കുറിച്ച് മണ്ഡലം ജനറൽ സെക്രട്ടറി ബാലഗോപാലൻ കാളിയാനവും, കെ വിജയൻ കാറളവും സംസാരിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് സുധീഷ് പി അദ്ധ്യക്ഷത വഹിച്ചു. വി.മനോജ്,ഉണ്ണികൃഷ്ണൻ, കെ കൃപേഷ്, പി ദാമോദ്ദരൻ നായർ കാളിയാനം തുടങ്ങിയവർ സംസാരിച്ചു.
No comments