Breaking News

സൗജന്യ യാത്ര സ്റ്റിക്കർ ; ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു. എളേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി


ഭീമനടി  : ഓട്ടോ റിക്ഷകളിൽ മീറ്റർ പ്രവർത്തിച്ചില്ലായെങ്കിൽ സൗജന്യ യാത്ര എന്നുള്ള സ്റ്റിക്കർ പതിക്കും എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിനെതിരെ, തൊഴിലാളികളെ ദ്രോഹിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു. എളേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി  .ജില്ലാ കമ്മറ്റി അംഗം ടി.വി.തമ്പാൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ബൈജു അധ്യക്ഷത വഹിച്ചു.  ഷാജു വർഗ്ഗീസ് പ്രസംഗിച്ചു.

No comments