സ്കൂൾ വാർഷികാഘോഷം: കുമ്പളപ്പള്ളിയിൽ പൂർവ്വ അധ്യാപക സംഗമം 28 ന്
കരിന്തളം : കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിന്റെ 63-ാം വാർഷികാഘോഷവും 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും ഏപ്രിൽ മൂന്നിന് വൈകുന്നേരം 5 മണി മുതൽ വിവിധ പരിപാടികളോടെ നടക്കുന്നു. അതിനോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് സംഘാടക സമിതി .എസ് കെ ജി എം എ യു പി സ്കൂളിൽ നിന്നും പിരിഞ്ഞുപോയ അധ്യാപകരുടെ കൂട്ടായ്മ എന്ന ലക്ഷ്യവുമായി പൂർവ്വ അധ്യാപക സംഗമം 28 ന് രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നു. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ആദ്യകാല അധ്യാപകരെ നേരിൽ കണ്ട് പറഞ്ഞപ്പോൾ അവർ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെയാണ് സ്വീകരിക്കുകയും സ്നേഹ സംഗമത്തിൽ പങ്കെടുക്കുമെന്നും അറിയിക്കുകയും ചെയ്തതെന്ന് സംഘാടകർ പറയുന്നു. വീണ്ടും സ്കൂളിലേക്ക് വരുവാനും പഴയകാല ഓർമ്മകൾ പങ്കുവെയ്ക്കാനും ആദ്യകാല സഹപ്രവർത്തകരെ നേരിൽ കാണുവാനും കഴിയുന്നതിലുള്ള സന്തോഷവും അവർക്കുണ്ട്.പരിപാടി ചിറ്റാരിക്കാൽ എ ഇ ഒ . പി പി രത്നാകരൻ ഉദ്ഘാടനം ചെയ്യും.
No comments