ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗനവാടി ഹെൽപ്പർമാരുടെ വേതന വർദ്ധനവ് ആവശ്യങ്ങൾ അംഗീകരിക്കുക ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണാസമരം നടത്തി
കരിന്തളം : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അംഗനവാടി ഹെൽപ്പർ മാരുടെ വേദന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിത്തട്ട പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണാസമരംനടത്തി.മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കഴിഞ്ഞ 40 ദിവസമായി വെയിലത്തും മഴയെത്തും നീതിക്കുവേണ്ടി പൊരുതുന്ന ആശാവർക്കർമാരെ വിളിച്ചിരുത്തിചർച്ചപോലും നടത്താതെ സമരത്തെ അധിക്ഷേപിക്കുന്ന നെറികെട്ടഭരണകൂടത്തിനെതിരെ വരും നാളുകളിൽ അതിശക്തമായ സമരത്തിന് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് പ്രതിഷേധേ പ്രകടനത്തോടെ ആരംഭിച്ച പ്രതിഷേധ ധർണ്ണ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പിജി ദേവ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മനോജ് തോമസ് അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ ,വൈസ് പ്രസിഡണ്ട് കുഞ്ഞിരാമൻ മാസ്റ്റർ,മുൻ മണ്ഡലം പ്രസിഡൻറ് ഈ തമ്പാൻ നായർ ,കെ പി ബാലകൃഷ്ണൻ,നേതാക്കളായ സിജോ പി ജോസഫ്,നൗഷാദ് കാളിയാനം,അബൂബക്കർ മുക്കട,അശോകൻ ആറളം,ജയകുമാർ ചാമക്കുഴി, സി വി ബാലകൃഷ്ണൻ,ബാലഗോപാലൻ കാളിയാനം,ശശി ചാങ്ങാട്,മേരിക്കുട്ടി മാത്യു,കെ വിജയൻ,തുടങ്ങിയവർ സംസാരിച്ചു.
No comments