ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ നേതൃത്വത്തിൽ ചീമേനി പൗരാവലി മുരളി ഡോക്ടർ അനുസ്മരണം നടത്തി
ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ നേതൃത്വത്തിൽ ചീമേനി പൗരാവലി മുരളി ഡോക്ടർ അനുസ്മരണം നടത്തി. നാല് പതിറ്റാണ്ട് കാലം ചീമേനിയിലെ ജനങ്ങളുടെ ആതുര സേവകനായി നിലകൊണ്ട് അകാലത്തിൽ വേർപിരിഞ്ഞ പയ്യന്നൂർ കാറമേൽ സ്വേദേശിയായ മുരളി ഡോക്ടറുടെ അനുസ്മരണ യോഗം ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് കെ ഈ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുകുമാരൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആയ എം കെ നാളിനാക്ഷൻ, കരിമ്പിൽ കൃഷ്ണൻ, പാട്ടത്തിൽ രാമചന്ദ്രൻ, സിദ്ദിഖ് ആമത്തല, വ്യാപാരി നേതാക്കൾ ആയ പി കെ അബ്ദുൾ ഖാദർ, കെ കരുണാകരൻ, പയ്യന്നൂരിലേ ഡോക്ടർ ഹരിദാസ്,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സുഭാഷ് അറുകര അധ്യക്ഷത വഹിച്ചു. പി വി മോഹനൻ സ്വാഗതവും അനീഷ് തുറവ് നന്ദിയും പറഞ്ഞു.ഡോക്ടറുടെ മക്കളും കുടുംബാംഗങ്ങളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
No comments