കർഷകസ്വരാജ് ഏകദിന സത്യാഗ്രഹ ക്യാമ്പ് നാളെ വെള്ളരിക്കുണ്ടിൽ
വെള്ളരിക്കുണ്ട് : അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മാർച്ച് 15 ശനിയാഴ്ച വെളളരിക്കുണ്ടിൽ വച്ച് ഏകദിന സത്യാഗ്രഹ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. വെള്ളരിക്കുണ്ട് താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്യാമ്പിൽ വച്ച് സത്യാഗ്രഹവുമായി ബന്ധപ്പെട്ട വിശദമായ ആസൂത്രണവും വിവിധ ഉപസമിതികളുടെ രൂപീകരണവും നടക്കും. വെള്ളരിക്കുണ്ടു് ടൗണിലുള്ള ദർശനാ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സത്യാഗ്രഹ സഹായ സമിനി ചെയർമാനായ റിട്ട. ഐ. ജി. കെ.വി. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പിൽ ജനപ്രതിനിധികളായ ഷോബി ജോസഫ്, ടി. അബ്ബ്ദുൾ ഖാദർ, തങ്കച്ചൻ കൊല്ലംപറമ്പിൽ, സിൽവി ജോസഫ്, വിനു കെ. ആർ, വിഷ്ണു കെ, പി.സി. രഘുനാഥൻ എന്നിവരും കർഷക സംഘടനാ നേതാക്കളായ ടി.എം. ജോസ് തയ്യിൽ, സണ്ണി നെടുംതകടിയേൽ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.ജി. ദേവ് , ടി.പി. തമ്പാൻ ബേബി പന്തല്ലൂർ, ചന്ദ്രൻ വിളയിൽ, സാജൻ പുഞ്ച,എ.സി. ലത്തീഫ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ടി. സി തോമസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കും.
No comments