ഭിന്ന ശേഷികാർക്ക് സഹായ ഉപകരണങ്ങൾ നല്കി വിതരണോത്ഘാടനം കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി.ശാന്ത നിർവ്വഹിച്ചു
കരിന്തളം : കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് ജില്ലാ സാമൂഹ്യനീതിയുടെ സഹായത്തോടെ ഭിന്നശേഷി കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോത്ഘാടനം കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി.ശാന്ത നിർവ്വഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺഷൈജമ്മ ബെന്നി അദ്ധ്യക്ഷം വഹിച്ചു. വികസന സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ സി.എച്ച് അബ്ദുനാസർ ,പഞ്ചായത്തഗംങ്ങളായ ഉമേശൻ വേളൂർ, ധന്യ.പി, സന്ധ്യ.വി, കൈരളി.കെ, ബിന്ദു.ടി.എസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ്റ് സെക്രട്ടറി ബാബു സ്വാഗതവും ഐസിസിഎസ് സൂപ്പർവൈസർ നീതു .കെ നന്ദിയും പറഞ്ഞു.
No comments