Breaking News

കുട്ടികളുടെ മികവിൽ നിർമ്മലഗിരി സ്കൂളിലെ പഠനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :കുട്ടികളുടെ ഒരു വർഷത്തെ ആക്കാദമിക് മികവ് വിളിച്ചോതി നിർമ്മലഗിരിയിലെ പഠനോത്സവം  ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു.    സ്കൂൾ മാനേജർ ഫാദർ ഡോ ജോൺസൺ അന്ത്യാംകുളം, പി. ടി.എ പ്രസിഡന്റ്‌ ബിബിൻ ഡൊമിനിക്, വാർഡ് മെമ്പർ വിനു കെ ആർ  , മുൻ പ്രധാന അധ്യാപിക സൂസമ്മ വി എൽ, മദർ പി. ടി. എ. പ്രസിഡന്റ്‌ മേബിൾ അനിൽ എന്നിവർ സംസാരിച്ചു.         പരിപാടിക്ക്  സ്കൂൾ ഹെഡ് മിസ്ട്രെസ് ഷാന്റി സിറിയക് സ്വാഗതം ആശംസിച്ചു.ഒരു വർഷക്കാലത്തെ കുട്ടികളുടെ പഠനമികവുകളുടെ അവതരണവും പ്രദർശനവും ആണ് പഠനോത്സവത്തിൽ പ്രകടമായത്.  ലഘു പരീക്ഷണങ്ങൾ, ഗണിത ഒപ്പന,  റീഡേഴ്സ് തിയേറ്റർ, ഇംഗ്ലീഷ് മലയാളം സ്കിറ്റ്, നാടൻപാട്ട് എന്നിവയൊക്കെ പഠനോത്സവത്തിൽ  ഒന്നിനൊന്നു മികച്ച പരുപാടികളായി അവതരിപ്പിച്ചു.

No comments