കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് 16/03/2025 ന് ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും
അട്ടേങ്ങാനം : കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 2024-25 സാമ്പത്തിക വർഷത്തെ വസ്തു നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ സമയബന്ധിതമായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ, ഓൺലൈൻ മുഖേനയോ സമയബന്ധിതമായി ഒടുക്കേണ്ടതാണ്. വസ്തു നികുതിയിന്മേലുളള പിഴ പലിശ 31/03/2025 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും, നികുതി ദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറികൾ പോലുളള നിയമ നടപടികളിൽ നിന്നും ഒഴിവാകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
നികുതി ദായകരുടെ സൌകര്യാർത്ഥം ഗ്രാമപഞ്ചായത്ത് ഓഫീസ് 16/03/2025 ന് ഞായറാഴ്ച രാവിലെ 10 മുതൽ 3 മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
No comments