Breaking News

കൊളത്തൂർ നിടുവോട്ട് വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു


കാസർകോട് : കൊളത്തൂർ നിടുവോട്ട് വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലി തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച കൂട്ടിൽ പുലി പെട്ടത്. വീണതും രക്ഷപ്പെടാനുള്ള പരാക്രമം നടത്തിയതോടെ നഖങ്ങൾക്ക് പരിക്കേറ്റു. ബുധൻ രാവിലെ ആറിനാണ് പുലിയെ പള്ളത്തിങ്കാൽ വനംഓഫീസിലേക്ക് മാറ്റുന്നത്. രാത്രി ഏഴോടെ തൃശൂരിലേക്കും മാറ്റി. വ്യാഴം രാവിലെ തൃശൂർ ഒല്ലൂരിനടുത്തുള്ള പുത്തൂർ സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനകൾക്ക് ശേഷം കുത്തിവച്ച് മയക്കി മുറിവുകളിൽ മരുന്നുപുരട്ടി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം പാർക്കിൽ കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റി. ഒരാഴ്ച നിരീക്ഷിച്ച ശേഷം പുലിയെ വനത്തിലേക്ക് വിടണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. കാസർകോട് വനം റേഞ്ച് ഓഫീസർ സി വി വിനോദ്കുമാറും സംഘവും നടപടികൾ പൂർത്തിയാക്കിയ ശേഷം കാസർകോട്ടേക്ക് മടങ്ങി.

No comments