കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ മാധവൻ നായർ അനുസ്മരണ സമ്മേളനം നടത്തി
പരപ്പ : കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യും ബളാൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പറും,കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം ട്രഷററും ആയിരുന്ന അന്തരിച്ച കെ മാധവൻ നായരുടെ ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു സേവിയർ അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ അനുസ്മരണ പ്രഭാഷണം നടത്തി. ജോസ്കുട്ടി അറയ്ക്കൽ, എം ഡി ദേവസ്യ ,പി ജെ ജോസ്, വി കെ ബാലകൃഷ്ണൻ, തോമസ് കെ ജെ, ജോസഫ് സി എ ,കെ സി സെബാസ്റ്റ്യൻ,വി ജെ ജോർജ് , സി വി ശ്രീധരൻ, പി കുഞ്ഞി കൃഷ്ണൻനായർ, കെ ദാമോദരൻ സി ജെ ജെയിംസ്, കെ സി ജോർജ് പ്രസംഗിച്ചു.
No comments