Breaking News

കായിക പ്രേമികളുടെ വർഷങ്ങളുടെ ആവശ്യം യാഥാർഥ്യമാവുന്നു ; പനത്തടി പഞ്ചായത്തിൽ കളി സ്ഥലം ഒരുങ്ങുന്നു


രാജപുരം : പനത്തടി പഞ്ചായത്തിൽ കളി സ്ഥലം ഒരുങ്ങുന്നു. കായിക പ്രേമികളുടെ വർഷങ്ങളുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ഇതിന് ആവശ്യമായ സ്ഥലം പഞ്ചായത്ത് വില കൊടുത്തുവാങ്ങി. ബളാംതോടിൽ 2 ഏക്കർ 10 സെന്റ് സ്ഥലമാണ് വാങ്ങിയത്. സ്ഥലമുടമ സുനിൽകുമാർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് സ്ഥലം രജിസ്റ്റർ ചെയ്ത് രേഖ കൈമാറി. 40 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഇതോടെ കളി സ്ഥലം ഒരുക്കുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. 2025--26 വാർഷിക പദ്ധതിയിൽ പ്രോജക്ട് തയ്യാറാക്കി മൈതാനം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി. ഭാവിയിൽ സർക്കാർ സഹായം ലഭ്യമാക്കി സ്റ്റേഡിയം ഉൾപ്പെടെ നിർമിക്കാനുള്ള ആലോചനയുമുണ്ട്. പഞ്ചായത്തിൽ നിലവിൽ കേരളോത്സവം ഉൾപ്പെടെ നടത്തുന്നതിന് സ്കൂൾ മൈതാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശവും വന്നതോടെ പദ്ധതി നടപ്പാക്കുന്നത് വേഗത്തിലായി. കളി സ്ഥലം
വൈകില്ലപഞ്ചായത്തിലെ യുവാക്കളുടെ ഏറെ കാലത്തെ ആവശ്യമാണ് ഒരു കളിസ്ഥലം വേണമെന്നത്. ഗ്രാമസഭകൾ ചേരുന്ന ഘട്ടങ്ങളിൽ സാംസ്കാരിക സംഘടനകൾ നിരന്തരം ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്നാണ് കളി സ്ഥലത്തിന് വേണ്ടി സ്വന്തമായി വലിയ തുക മുടക്കി സ്ഥലം വാങ്ങിയത്. എല്ലാ കലാ കായിക പ്രേമികൾക്കും ഉപകാരപ്പെടുന്ന നിലയിൽ കളി സ്ഥലം ഒരുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കും. ഇതോടൊപ്പം സർക്കാരിന്റെ വിവിധ ഫണ്ടുകൾ ലഭ്യമാക്കി സ്റ്റോഡിയം ഉൾപ്പെടെ നിർമിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.പ്രസന്ന പ്രസാദ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ്ഏറെ സന്തോഷം പഞ്ചായത്തിനോട് വർഷങ്ങളായി കളിസ്ഥലം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ യാഥാർഥ്യമായതിൽ ഏറെ സന്തോഷം. സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയാണ് ഭരണസമിതിയുമായി ആലോചിച്ച് കളി സ്ഥലം വാങ്ങുന്നതിനുള്ള പ്രവർത്തനം നടത്തിയത്. സ്ഥലം ലഭിച്ചതോടെ വേഗത്തിൽ കളിസ്ഥലം ഒരുക്കാൻ കഴിയണം. പത്മനാഭൻ മാച്ചിപ്പള്ളിജില്ലാ ലൈബറി കൗൺസിൽ അംഗം, ഗ്രൗണ്ട് കമ്മിറ്റി ചെയർമാൻസ്റ്റേഡിയം കൂടി നിർമിക്കാനാവണം പഞ്ചായത്തിലെ കായിക പ്രേമികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഭരണസമിതി നടപ്പാക്കിയത്. ഇതിന് ഭരണസമിതിയോട് ഏറെ നന്ദിയുണ്ട്. വാങ്ങിയ സ്ഥലത്ത് കളി സ്ഥലം
ഒരുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണം. കളിസ്ഥലത്തിന് ഒപ്പം ജനങ്ങൾക്ക് ആകെ ഉപകരിക്കുന്ന നിലയിലുള്ള സ്റ്റേഡിയം കൂടി നിർമിക്കാൻ കഴിയണം.ആർ സൂര്യനാരായണ ഭട്ട് ഗ്രൗണ്ട് കമ്മിറ്റി കൺവീനർ

No comments