സോഡയും സിഗരറ്റും കടം നൽകിയില്ല കടയുടമയുടെ ഗോഡൗണിനു മണ്ണെണ്ണ ഒഴിച്ച് തീയിട്ടതായി പരാതി
കാസർകോട്: സോഡയും സിഗരറ്റും കടം നൽകാത്ത വിരോധത്തിലാണെന്നു പറയുന്നു ഗോഡൗണിനു മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നീർച്ചാൽ, കുണ്ടിക്കാനയിലെ ലാൻസർ ഡിസൂസയുടെ പരാതിയിൽ തലപ്പനാജെയിലെ സന്തു എന്ന സന്തോഷിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പരാതിക്കാരന്റെ ഉടമസ്ഥതയിൽ കന്യപ്പാടിയിൽ പ്രവർത്തിക്കുന്ന ജെ കെ ബേക്കേർസ്, ജെ കെ അറേഞ്ചേർസ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജെ കെ ബേക്കേഴ്സിൽ വെള്ളിയാഴ്ച വൈകിട്ട് എത്തിയ സന്തു സിഗരറ്റും സോഡയും കടം ചോദിച്ചിരുന്നുവെന്നും നൽകിയില്ലെന്നും ഉടമസ്ഥനായ ലാൻസർ ഡിസൂസ നൽകിയ പരാതിയിൽ പറയുന്നു. കടം നൽകാത്ത വിരോധത്തിൽ രാത്രി 9 മണിയോടെ കടയിൽ നിന്നു 200 മീറ്റർ അകലെയുള്ള ഗോഡൗൺ കെട്ടിടത്തിലെത്തിയ സന്തു മണ്ണെണ്ണൊഴിച്ച് തീയിടുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു.
No comments