Breaking News

മലയോരത്തെ വലിയ വടംവലി വള്ളിക്കടവിൽ.... അഖില കേരള വടംവലി മത്സരം സംഘാടക സമിതി രൂപീകരിച്ചു


മാലോം : കാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താൻ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി മത്സരത്തിന്റെ കമ്മിറ്റി രൂപീകരിച്ചു. അരലക്ഷത്തിലധികം രൂപയും ട്രോഫിയും ഒന്നാം സമ്മാനമായി നൽകുന്ന വടംവലി മത്സരം ജില്ലയിലെ തന്നെ മികച്ച വടംവലി മത്സരമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.കഴിഞ്ഞകൊല്ലം ഒരു വ്യക്തിയുടെ ചികിത്സക്കുവേണ്ടി മെഗാബിരിയാണി ചലഞ്ച് നടത്തി ലക്ഷക്കണക്കിന് രൂപ പിരിച്ചുനൽകി ഈ കൂട്ടായ്മയുടെ പ്രവർത്തനം ശ്രദ്ധ നേടിയിരുന്നു . മാലോം സെന്റ് ജോർജ് ഫോറോനാ പള്ളിയുടെ പാരീഷ് ഹാളിൽ ചേർന്ന യോഗം ഫാ :ജോസഫ് തൈക്കുന്നപ്പുറം ഉത്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗം ഗിരീഷ് വട്ടക്കാട്ട്  അധ്യക്ഷനായി.മീനാക്ഷി ബാലകൃഷ്ണൻ, ജെയിംസ് പന്തം മാ ക്കൽ,ഹരീഷ് പി നായർ ജോമോൻ ജോസ് ,ടി പി തമ്പാൻ ,ജോയ് പെണ്ടാനത്ത്,ടി കെ എബിജിൻ, മോൻസി ജോയ് ,പിസി രഘു  ബിൻസി  ജെയിൻ, ജെസ്സി ടോമി ,സാനി ജോസഫ്,ആൻഡ്രൂസ് വട്ടക്കുന്നേൽ എന്നിവർ സംസാരിച്ചു. എൻ ഡി വിൻസെന്റ് സ്വാഗതവും ജോബി കാര്യാവിൽ നന്ദിയും പറഞ്ഞു.

കമ്മിറ്റി : ചെയർമാൻ ഗിരീഷ് വട്ടക്കാട്ട്. കൺവീനർ എൻ ഡി വിൻസെന്റ്, ട്രഷറർ ജോബി കാര്യവിൽ, മീഡിയ കോർഡിനേറ്റർ ഡാർലിൻ ജോർജ് കടവൻ.



No comments