വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് മാർച്ച് നടത്തി
വെള്ളരിക്കുണ്ട് : നെൽവയൽ സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുക,തരം മാറ്റുന്നതിന് തരിശിടരുത് അന്യായമായതരം മാറ്റം അനുവദിക്കാതിരിക്കുക,അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് മാർച്ച് നടത്തി. വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ നിന്നും മാർച്ച് ആരംഭിച്ചു.തുടർന്ന് നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി കെ രാജൻ ഉദ്ഘാടനം ചെയ്തു.
എം സി മാധവൻ അധ്യക്ഷനായി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി ആർ ചാക്കോ എം വി കൃഷ്ണൻ, കെ സതീശൻ, എം വി രാധ, പി വി ശ്രീലത, എം ജി രാമചന്ദ്രൻ, ശോഭന മഹേഷ് എന്നിവർ സംസ്രിച്ചു. സ്കറിയ അബ്രഹാം സ്വാഗതം പറഞ്ഞു
No comments