Breaking News

ബളാൽ ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി 2025 ഏപ്രിൽ 30 രാവിലെ 9 മണി മുതൽ സെന്റ് എലിസബേത് കോൺവന്റ് സ്കൂൾ വെള്ളരിക്കുണ്ടിൽ വെച്ച് എബിസിഡി ക്യാമ്പ് സംഘടിപ്പിക്കുന്നു


ജില്ലയിലെ പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് അധികാരിക രേഖകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ആയത് ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ജില്ലയിൽ പഞ്ചായത്തുകളിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശ വകുപ്പിന്റെയും പട്ടിക വർഗ വകുപ്പിന്റെയും ഐ ടി വകുപ്പിന്റെയും സഹകരണത്തോടെ ബളാൽ ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി 2025 ഏപ്രിൽ 30 രാവിലെ 9 മണി മുതൽ സെന്റ് എലിസബേത് കോൺവന്റ് സ്കൂൾ വെള്ളരിക്കുണ്ടിൽ വെച്ച് എബിസിഡി ക്യാമ്പ് സംഘടിപ്പിക്കുന്നു.

ആധാർ, റേഷൻ കാർഡ്, ഇലക്ഷൻ ഐ ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ്, ഇ ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റ്, ആരോഗ്യം ഇൻഷുറൻസ് സർവീസ്, ഡിജി ലോക്കർ എന്നീ സേവനങ്ങൾ പട്ടിക വർഗ വിഭാഗത്തിൽ പെടുന്നവർക്ക് ലഭ്യമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം

ക്യാമ്പിന് മുന്നോടിയായി ബളാൽ പഞ്ചായത്തിൽ വിവിധ ഡിപ്പാർട്മെന്റുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, ട്രിയ്ബൽ പ്രമോട്ടർമാർ സാമൂഹികപ്രവർത്തകർ എന്നിവരുടെ യോഗം പഞ്ചായത്ത് ഹാളിൽ നടന്നു

പരപ്പ ടി ഡി ഒ ദീപ്തി സ്വാഗതം പറഞ്ഞു.  പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം ആദ്യക്ഷനായി ക്യാമ്പിനെ കുറിച് വിശദമായ കാര്യങ്ങൾ  അക്ഷയ ബ്ലോക്ക്‌ കോ ഓർഡിനെറ്റാർ പുഷ്പലത കെ വിവരിച്ചു. ടി ഇ ഒ ബാബു കെ ക്യാമ്പിൽ ലഭ്യമാവേണ്ട സേവനങ്ങളെക്കുറിച്ച് വിവരിച്ചു.

ഏപ്രിൽ 30 ന് വെള്ളരിക്കുണ്ട് സെന്റ് എലിസബത്  സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുത്ത് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.

No comments