പഹല്‍ഗാമില്‍ നടന്നത് ആസൂത്രിത കൊലപാതങ്ങള്‍:എസ്.പി. ഷാജി ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കാശ്മീര്‍ പഹല്‍ഗാമില്‍ നടന്നത് ആസൂത്രിതമായ കൊലപാതകങ്ങള്‍ ആണെന്നും ലഷ്‌കറെ ബന്ധമുള്ള തീവ്രവാദികളാണ് ഇതിനു പിന്നിലെന്ന് ഹിന്ദു ഐക്യ വേദി ജില്ലാ അധ്യക്ഷന്‍ എസ് പി ഷാജി അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്മെന്റ് ശക്തമായ രീതിയില്‍ തന്നെ ഇതിനെതീരെ തിരിച്ചടി നല്‍കുമെന്നും ആ തിരിച്ചടി നല്‍കുമ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരാളും മുമ്പോട്ട് വരരുതെന്നും, അങ്ങിനെ ആരെങ്കിലും വന്നാല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കാന്‍ കേരള പോലീസ് തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ നടുക്കിയ ഭീകരാക്രമത്തെ വെള്ള പൂശുന്ന രീതിയില്‍ മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത് സമൂഹ മാധ്യമത്തില്‍ നടത്തിയ പ്രസ്താവന രാജ്യദ്രോഹമാണെന്നും, അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു കേന്ദ്ര ഗവണ്മെന്റിന് കൈമാറണമെന്നും എസ്. പി. ഷാജി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ സഹ സംഘ ചാലക് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ് പി ഷാജി ഉദ്ഘാടനം ചെയ്തു. രാജന്‍ മൂളിയാര്‍, കെ വി ബാബു, അഡ്വക്കേറ്റ് രമേഷ് യാദവ്, നാരായണന്‍ കക്കട്ടില്‍, വി കുഞ്ഞമ്പു നായര്‍, കൊട്ടോടി ഗോവിന്ദന്‍ മാസ്റ്റര്‍, അജയകുമാര്‍ നെല്ലിക്കാട്ട്, അഡ്വ:മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. പ്രകാശന്‍ പറശ്ശിനി, വിജയന്‍ കല്യാണ്‍ റോഡ്, രഘുനാഥ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
No comments